Map Graph

പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം

കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് സംസ്ഥാനം അതിർത്തിയായി വരുന്ന, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന പ്രകൃതിമനോഹാരിത നിറഞ്ഞ പാറശ്ശാല ഗ്രാമപഞ്ചായത്തിൽ പ്രശസ്തമായ പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.ദേവന്റെ വലതുഭാഗത്ത് നാലമ്പലത്തിന് മുൻപിലായി യജ്ഞശാലയുള്ള ഏക ക്ഷേത്രമാണിത്. അതിരുദ്രമഹായജ്ഞം ഉൾപ്പെടെ 11 മഹാരുദ്രയജ്ഞങ്ങൾ നടന്ന പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ മേടമാസത്തിലെ തിരുവാതിരയിലാണ് ഉത്സവത്തിന് കൊടിയേറുന്നത് .പറയർ സമുദായക്കാർ കൊണ്ടുവരുന്ന കൊടിയും കൊടിക്കയറും ഓലക്കുടയും സ്വീകരിച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നതെന്ന പ്രത്യേകതയും ഈ ഉത്സവത്തിനുണ്ട്.

Read article
പ്രമാണം:Parassala_maha_devan_temple.jpg